കായികം

ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ മടങ്ങിയത് ആറു പേര്‍! കേപ്ടൗണില്‍ പിറന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ബൗളര്‍മാര്‍ വിക്കറ്റുകള്‍ കൊയ്ത ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഒരു പിടി റെക്കോര്‍ഡുകളാണ് പിറന്നത്. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിനും ഇന്ത്യ 153 റണ്‍സിനും ഓള്‍ഔട്ടായതിന് പുറമെ രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റും വീണു.

ടെസ്റ്റില്‍ ആദ്യ ദിനം വീഴുന്ന വിക്കറ്റുകളുടെ എണ്ണത്തിന്റെ കണക്കെടുമ്പോള്‍ പട്ടകിയില്‍ ഈ മത്സരം രണ്ടാം സ്ഥാനത്താണ്. ടെസ്റ്റില്‍ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീണത് 1902ല്‍ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിലായിരുന്നു. മത്സരത്തില്‍ ആദ്യ ദിനം 25 വിക്കറ്റുകളാണ് വീണത്. 

മത്സരത്തില്‍ വിക്കറ്റ് പോയ ശേഷം റണ്‍സ് സ്‌കോര്‍ ചെയ്യാതെ ആറ് ബാറ്റര്‍മാര്‍ പുറത്തായ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയുടെ പേരിലായി. ഈ റെക്കോര്‍ഡ് നേടുന്ന ആദ്യത്തെ ടീമാണ് ഇന്ത്യ.  ഒരു ഘട്ടത്തില്‍ 153/4 എന്ന നിലയിലായിരുന്നു ഇന്ത്യ. റണ്‍സൊന്നും സ്‌കോര്‍ ചെയ്യാനാകാതെ 153 റണ്‍സിന് പുറത്തായി.

യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഡക്കിന് പുറത്തായതോടെ ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ പൂജ്യത്തിന് പുറത്താകുന്ന റെക്കോര്‍ഡും 
ഇന്ത്യക്ക് സ്വന്തം.

പാകിസ്ഥാന്‍ (1980ല്‍ കറാച്ചിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ), ദക്ഷിണാഫ്രിക്ക (1996ല്‍ ഇന്ത്യയ്‌ക്കെതിരെ അഹമ്മദാബാദില്‍), ബംഗ്ലാദേശ് (2002ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ധാക്കയില്‍), ന്യൂസിലന്‍ഡ് (പാകിസ്ഥാനെതിരെ 2018ല്‍ ദുബായില്‍) എന്നിവരും പട്ടികയിലുണ്ട്. 

മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 55 റണ്‍സിന് ദക്ഷിണാഫ്രിക്കയും 153 റണ്‍സിന് ഇന്ത്യയും പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 36 റണ്‍സുമായി ഓപ്പണര്‍ മര്‍ക്രവും ഏഴു റണ്‍സുമായി ഡേവിഡ് ബെഡിങ്ഹാമുമാണ് ക്രീസില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്