ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്
ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുന്നത് പ്രതീകാത്മക ചിത്രം
കായികം

60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ എറിഞ്ഞു തുടങ്ങണം, വീഴ്ച സംഭവിച്ചാല്‍ അഞ്ചു റണ്‍സ് വരെ പിഴ; ട്വന്റി 20 ലോകകപ്പില്‍ വരുന്നു സ്‌റ്റോപ്പ് ക്ലോക്ക് റൂള്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സ്‌റ്റോപ്പ് ക്ലോക്ക് റൂള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഐസിസി. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ചട്ടം ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ ക്രിക്കറ്റിന്റെ ഭാഗമാക്കാനാണ് ഐസിസി ലക്ഷ്യമിടുന്നത്. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്.

മത്സരം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഓവറുകള്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് ക്ലോക്ക് പ്രദര്‍ശിപ്പിക്കുന്നതാണ് പരിഷ്‌കാരം. ഫീല്‍ഡിങ് ടീമിനെ ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. ഒരു ഓവര്‍ കഴിഞ്ഞ് അടുത്തത് എറിയാന്‍ പോകുന്നതിന് സമയപരിധി നിശ്ചയിച്ചു എന്നതാണ് പ്രത്യേകത. 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ എറിഞ്ഞ് തുടങ്ങിയിരിക്കണം. ഒരു ഓവര്‍ കഴിഞ്ഞാല്‍ അമ്പയര്‍ ഉടന്‍ തന്നെ ടൈമര്‍ സ്വിച്ച് ഓണ്‍ ചെയ്ത് മത്സരം സമയബന്ധിതമായി പൂര്‍ത്തിയാകുന്നു എന്ന് ഉറപ്പാക്കണം. 60 സെക്കന്‍ഡ്‌സ് റൂള്‍ പാലിച്ചില്ലെങ്കില്‍ ആദ്യ രണ്ടുതവണ അമ്പയര്‍ ഫീല്‍ഡിങ് ടീമിന് താക്കീത് നല്‍കും. തുടര്‍ന്നും വ്യവസ്ഥ ലംഘിച്ചാല്‍ ഓരോ ചട്ടലംഘനത്തിനും ഫീല്‍ഡിങ് ടീമിന് അഞ്ചു റണ്‍സ് വീതം പെനാല്‍റ്റി ചുമത്താന്‍ അമ്പയറിന് അധികാരം നല്‍കുന്നതാണ് പരിഷ്‌കാരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാറ്റിങ് ടീം കാരണമാണ് 60 സെക്കന്‍ഡ്‌സ് റൂള്‍ നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്നതെങ്കില്‍ തീരുമാനമെടുക്കാന്‍ അമ്പയറിന് വിവേചനാധികാരം നല്‍കിയിട്ടുണ്ട്. ഡിആര്‍എസ് കോള്‍ വന്നാലും മറ്റു കാരണങ്ങളാലും വൈകിയാലും തീരുമാനം അമ്പയറില്‍ നിക്ഷിപ്തമായിരിക്കും.ദുബൈയില്‍ നടന്ന ഐസിസി യോഗത്തില്‍ സ്‌റ്റോപ്പ് ക്ലോക്ക് റൂള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍