കോഹ്‌ലി
കോഹ്‌ലി  എക്‌സ്
കായികം

രോഹിത്തും ജയ്‌സ്വാളുമല്ല; ഈ ഐപിഎല്‍ കോഹ്‌ലിയുടേതെന്ന് മൈക്കല്‍ വോണ്‍, കാരണമിതാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനാരെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. നാളെ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴസ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോടെ ഈ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് മുന്‍ ഇംഗ്ലണ്ട് നായകന്റെ പ്രവചനം.

ആര്‍സിബിയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാകും ഈ സീസണിലെ മികച്ച റണ്‍സ്‌കോറര്‍ എന്നാണ് വോണ്‍ പറയുന്നത്. ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സ് താരമായ രോഹിത് ശര്‍മയുടെ പ്രകടനത്തെ കുറിച്ച് പറഞ്ഞ വോണ്‍. ഇത്തവണ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്നത് രോഹിതാകുമെന്നും പ്രവചിച്ചു.

ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ പോകുന്നത് കോഹ്‌ലിയാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ റണ്‍സും താരം നേടുമെന്നും മൈക്കല്‍ വോണ്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ പഞ്ചാബ് കിങ്‌സിന്റെ ലയാം ലിവിങ്സ്റ്റണും മികച്ച പ്രകടനം പുറത്തെടുത്തേക്കും. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ലിവിങ്സ്റ്റണ് ഫോം കണ്ടെത്താനാകുമോ എന്ന കാര്യത്തില്‍ വോണ്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപിന് ഉടമയായ ശുഭ്മന്‍ ഗില്ലിനെയും (890 റണ്‍സ്), തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന യശസ്വി ജയ്‌സ്വാളിനെയും വോണ്‍ പരിഗണിച്ചില്ല. ഐപിഎല്‍ എല്ലാ സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കോഹ്‌ലി 7000ത്തിലേറെ റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 53.25 ശരാശരിയില്‍ 639 റണ്‍സാണ് കോഹ് ലി നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍