ഫുട്ബോൾ ലോകകപ്പ്

'ഓടും നെയ്മര്‍ ചാടും നെയ്മര്‍ കാറ്റടിച്ചാല്‍ വീഴും നെയ്മര്‍'; സൂപ്പര്‍താരത്തിന്റെ വീഴ്ചകളെ ആഘോഷമാക്കി ട്രോളന്മാര്‍

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിലാണ്. എതിരാളികളെ ട്രോള്‍ ചെയ്ത് തോല്‍പ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ ഐസ് ലന്‍ഡ് സമനിലയില്‍ തളച്ചതോടെ ട്രോള്‍ ആക്രമം സൂപ്പര്‍ താരം മെസിക്ക് നേരെയായിരുന്നു. അതിന് നേതൃത്വം കൊടുത്തതാവട്ടെ ബ്രസീല്‍ ഫാന്‍സും. ഇപ്പോള്‍ തങ്ങള്‍ കൊടുത്ത പണിക്ക് മറുപണി വാങ്ങിക്കൂട്ടുകയാണ് ബ്രസീല്‍ ഫാന്‍സ്.

ഇന്നലെ നടന്ന കളിയില്‍ ന്യൂസിലാന്‍ഡിനോട് സമനില വഴങ്ങയത് ആഘോഷമാക്കുകയാണ് എതിരാളികള്‍. നെയ്മറാണ് ഇപ്പോള്‍ ട്രോളന്മാരുടെ ഇര. സ്വിറ്റ്‌സര്‍ലന്‍ഡിനോട് 1-1 ന് സമനില ഏറ്റുവാങ്ങിയതില്‍ അല്ല കളിയിലെ നെയ്മറിന്റെ വീഴ്ചകളാണ് ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. വീഴ്ചകളെല്ലാം നെയ്മറിന്റെ അഭിനയമാണെന്നാണ് ട്രോളന്മാരുടെ ആരോപണം.

ഇങ്ങനെ അഭിനയിച്ചാല്‍ ഓസ്‌കാര്‍ സമ്മാനം വരെ നേടാനാകുമെന്നാണ് കമന്റ്. ടീമിലെ ഒരാള്‍ തുമ്മിയാല്‍ പോലും നെയ്മര്‍ ബോധം കെട്ടു വീഴുമെന്നാണ് മറ്റൊരു ട്രോള്‍. ഇത് കണ്ട് വെറുതെ നോക്കി നില്‍ക്കാതെ തങ്ങള്‍ക്ക് ആവുന്ന രീതിയില്‍ ട്രോള്‍ ഇറക്കി ടീമിനേയും നെയ്മറിനേയും രക്ഷിക്കാന്‍ ഒരു കൂട്ടം ശ്രമിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുകയാണ് നെയ്മര്‍ ട്രോളുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍