കേരളം

ഇത് തന്നെയാണ് എല്‍ഡിഎഫ് നയം ബേബിയെ തള്ളി സിപിഐഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാതൃത്വത്തിന്റെ കവചമുയര്‍ത്തി എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ രാഷ്ട്രീയ യുദ്ധം വെട്ടാനുള്ള ബി.ജെ.പി. കോണ്‍ഗ്രസ്സ് മുന്നണിയുടെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ്.

മകന്റെ മരണത്തില്‍ മനംനൊന്ത് കഴിയുന്ന ഒരു അമ്മയുടെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരംപടര്‍ത്താന്‍ ബോധപൂര്‍വ്വമായ രാഷ്ട്രീയ ശ്രമമാ
ണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് യുഡിഎഫും ബി.ജെ.പിയും ചേര്‍ന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയത്. അതിന് പശ്ചാത്തലമൊരുക്കി ഒന്നാം ഇ.എം.എസ്. സര്‍ക്കാരിന്റെ അറുപതാം വാര്‍ഷിക ആഘോഷദിനത്തില്‍ തന്നെ ഡി.ജി.പി ആഫീസിന് മുന്നില്‍ സമരവും സംഘര്‍ഷവും സൃഷ്ടിച്ചത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. 

കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും പ്രധാനനേതാക്കള്‍ സമരത്തിന് ചുക്കാന്‍പിടിച്ച് പരിസരങ്ങളിലുാണ്ടായിരുന്നു. അനിശ്ചിതകാല സമരം നടത്തുകായാണെന്ന പ്രഖ്യാപനത്തോടെ ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയ ജിഷ്ണുവിന്റെ കുടുംബം ഡി.ജി.പിയെ കാണാന്‍ അനുമതി ചോദിക്കുകയും, ഡി.ജി.പി അവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അനുമതി നല്‍കിയ ആറ് പേരെ അകത്തേയ്ക്ക് പോകാന്‍ അനുവദിച്ചെങ്കിലും അവര്‍ അതിന് സന്നദ്ധമാകാത്ത നിലപാട് സ്വീകരിക്കികയായിരന്നു.

കൂടുതല്‍പേരെ അവര്‍ക്കൊപ്പം കടത്തിവിട്ടാല്‍ മാത്രമേ തങ്ങള്‍ പോകുകയുള്ളൂ എന്ന നിലപാട് അവര്‍ സ്വീകരിച്ചെന്നും കൂടെയുണ്ടായവരില്‍ ചിലര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. എന്നിട്ടും തികഞ്ഞ അനുഭാവത്തോടെയും ഇരകളോടൊപ്പമാണ് പോലീസ് നില്‍ക്കേതെന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നയത്തിന് അനുസൃതമായുമായാണ് പോലീസ് പെരുമാറിയത്. അവരെ നീക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡില്‍ കിടക്കുകയും അപ്പോള്‍ വനിതാപോലീസ് കൈകൊടുത്ത് പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. 

ആത്മഹത്യയുടെ കാരണക്കാര്‍ക്ക് കൈവിലങ്ങ് വയ്ക്കാന്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ജിഷ്ണുവിന്റെ കുടുംബം ഇതുവരെ പരാതി പറഞ്ഞിരുന്നില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന ആവശ്യം മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ നടപ്പാക്കികൊടുത്തു. ഇനി അറസ്റ്റുചെയ്യാനുള്ളത് മൂന്നു പേരെയാണ്. ഇവരുടെ സ്വത്ത് കെത്താനുള്ള അപേക്ഷ കോടതിയുടെ മുന്നിലാണ്. ഒളിവില്‍ കഴിയുന്ന ഇവര്‍ ഏത് മാളത്തിലൊളിച്ചാലും അവരെ അറസ്റ്റുചെയ്യാന്‍ പോലീസ് നടപടി സ്വീകരിക്കും. ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വികാരത്തെ മാനിക്കുകയും അവരോടുള്ള കരുതല്‍ എപ്പോഴും സര്‍ക്കാര്‍ പാലിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത