കേരളം

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ മുഖ്യമന്ത്രിയുടെ അറിവോടെ: സി.പി.ഐ. മുഖ്യമന്ത്രിയുടേത് കാപട്യമെന്ന് പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിച്ച നടപടി മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് സി.പി.ഐ. മൂന്നാറിലെ നടപടി ശരിയാണെന്ന് മുഖ്യമന്ത്രിയ്ക്ക് നാളെ ബോധ്യപ്പെടുമെന്നും സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് കാപട്യമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യത്തില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ത്തന്നെയാണ് റവന്യൂ വകുപ്പ് എന്ന് വ്യക്തമായ സൂചന നല്‍കുന്ന തരത്തിലായിരുന്നു പ്രകാശ് ബാബുവിന്റെ പ്രതികരണം. സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ദൗത്യം തുടരുമെന്ന് പ്രകാശ് ബാബു പറഞ്ഞു.
മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിലുള്ള മുഖ്യമന്ത്രിയുടെ അതൃപ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കുരിശു പൊളിച്ച സര്‍ക്കാര്‍ എന്ന ചീത്തപ്പേര് സര്‍ക്കാരിനുണ്ടാക്കില്ലേയെന്നും ജാഗ്രത കുറവായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതിനുപുറമെ കളക്ടറെ വിളിച്ച് ശാസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നത് കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുരിശു പൊളിച്ചതാണോ തെറ്റായിപ്പോയത് എന്ന് ചോദിച്ച സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പാപ്പാത്തിച്ചോലയില്‍ കൂറ്റന്‍ കുരിശു സ്ഥാപിച്ചത് ദുരുദ്ദേശ്യത്തോടെയായിരുന്നുവെന്ന് പറഞ്ഞു. ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കമുള്ളവര്‍ കുരിശ് പൊളിച്ചതിനെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെ എതിര്‍ത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം