കേരളം

കുറ്റമേറ്റു പറഞ്ഞ മന്ത്രി മണിയെ മുഖ്യമന്ത്രി ന്യായീകരിച്ച് സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി മണി ആദ്യം കുറ്റമേറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചതാണ്. എന്നാല്‍ മണിയെ ന്യായീകരിച്ച് സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളീയ സ്ത്രീത്വത്തെയാണ് മണി അപമാനിച്ചത്. മാധ്യമപ്രവര്‍ത്തകരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും അപമാനിച്ച മന്ത്രി മണി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മണി രാജിവയ്ക്കാമെന്നാണ് പറയുന്നത്. അപ്പോള്‍ മണിയെ സംരക്ഷിക്കുന്നത് പാര്‍ട്ടിയല്ലേ? സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കേണ്ടവരല്ലേ കമ്യൂണിസ്റ്റുകാര്‍. അപ്പോള്‍ സ്ത്രീത്വത്തെ അപമാനിച്ച മണിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതാണ് മാന്യത. മന്ത്രിസ്ഥാനം മണി രാജിവയ്ക്കണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ