കേരളം

അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരണം ; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  ഓഖി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ കടലില്‍ തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടലില്‍ തുറന്ന തിരച്ചില്‍ നടത്താന്‍ നാവികസേന ചില പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ തിരച്ചില്‍ തുടരണമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടലില്‍ തെരച്ചില്‍ തുടരുകയും. ഒഴുകി നടക്കുന്ന ബോഡി ഉണ്ടെങ്കില്‍ അത് കണ്ടെത്തേണ്ടതും എടുക്കേണ്ടതുമാണ്. വരും ദിവസങ്ങളിലും നേവിയുടെ കപ്പല്‍ തിരച്ചില്‍ തുടരണം. ഇക്കാര്യം പ്രതിരോധമന്ത്രിയോട് ആവശ്യപ്പെടും. വൈകീട്ട് നാലുമണിക്കാണ് മുഖ്യമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്. 

ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും മുഖ്യമന്ത്രി ഇന്ന് കാണും. ചുഴലിക്കാറ്റില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക്, സുനാമി മാതൃകയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാകും കേരളം ആവശ്യപ്പെടുക. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം. 500 കോടിയുടെ അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിക്കും. 

ഡല്‍ഹിയില്‍ രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ വൈകീട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച. സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി എത്തിയത്. ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് സ്വരൂപിക്കാനും, ഇതിലേക്ക് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സംഭാവന സ്വീകരിക്കാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്