കേരളം

ഓഖി ദുരന്തം :  പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചു. എന്നാല്‍ ഏത് ദിവസമാണ് മോദി എത്തുക എന്നത് സംബന്ധിച്ച് വ്യക്തതയായില്ല. 

പ്രധാനമന്ത്രി ദുരിതബാധിതരെയും, ദുരിത ബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലത്തീന്‍ സഭാ നേതൃത്വം അടക്കമുള്ളവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരിതത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണില്‍ വിളിച്ച നരേന്ദ്രമോദി കേരള മുഖ്യമന്ത്രിയെ വിളിച്ച് കാര്യം തിരക്കാന്‍ പോലും തയ്യാറായില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. 

കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും, ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ