കേരളം

എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. പാര്‍ലമെന്റിലെത്തി വീരേന്ദ്രകുമാര്‍ രാജിക്കത്ത് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ്, ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീരേന്ദ്രകുമാറിന്റെ രാജിക്ക് കളമൊരുങ്ങിയത്. എംപി സ്ഥാനം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. 

ബിജെപിക്കൊപ്പം ചേരില്ലെന്ന് കേരളത്തിലെ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു നിലപാടെടുത്തിരുന്നു. ജെഡിയുവിലെ ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗവുമായി വീരേന്ദ്രകുമാര്‍ സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ശരദ് യാദവിനെ അയോഗ്യനാക്കാന്‍ നിതീഷ് കുമാര്‍ വിഭാഗം തീരുമാനിച്ചു. എന്നാല്‍ വീരേന്ദ്രകുമാറിന് നിതീഷ് കുമാര്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. 

യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ജെഡിയു ഇടതുമുന്നണിയില്‍ തിരിച്ചെത്താന്‍ ചര്‍ച്ച നടക്കുകയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മുന്‍മന്ത്രി കെപി മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫ് വിടുന്നതിനെ എതിര്‍ക്കുന്നതാണ് ജെഡിയുവിന്റെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകുന്നതിന് കാരണം. ജെഡിയുവിനെ സിപിഎമ്മും ഇടതുമുന്നണിയും ഇതിനകം സ്വാഗതം ചെയ്തിട്ടുണ്ട്. 

വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് പാര്‍ട്ടിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജെഡിയു നേതാവ് വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ഇടതുമുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ