കേരളം

നടിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളത്തെ പോലൊരു  സംസ്ഥാനത്ത് ഇത്തരമൊരു സംഭവം നടന്നു എന്നത് ദുഃഖിപ്പിക്കുന്നതാണെന്ന് തരൂര്‍ പറഞ്ഞു.

നടിക്കു നേരെ ആക്രമണം നടത്തിയ സംഘത്തിലുള്ളവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നടിക്ക് പിന്തുണയെത്തുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള സംസ്ഥാനത്ത് നടന്ന ഈ സംഭവം വേദനിപ്പിക്കുന്നതാണ്. 

എന്നാല്‍ തനിക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ച് തുറന്നു പറയാന്‍ തയ്യാറായെ അവരെ കേരള സമൂഹം പിന്തുണയ്ക്കണമെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ഞയറാഴ്ച നടിക്ക് പിന്തുണയറിച്ച് കൊച്ചിയില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ