കേരളം

നഴ്‌സുമാരുടെ സമരം: ഇന്ന് ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടിസ്ഥാന ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാലിന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായാണ് ചര്‍ച്ച. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് വൈകീട്ട് നാല് മണിക്ക് തൊഴില്‍ മന്ത്രിയുടെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച. 

ജൂലൈ 11ന് നഴ്‌സുമാര്‍ സെക്രട്ടറിയറ്റ് മാര്‍ച്ചും സൂചനാ പണിമുടക്കും നടത്താനിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത്. വൈകീട്ട് നടക്കുന്ന ചര്‍ച്ചയില്‍ യുഎന്‍എയുടെ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുന്നുണ്ട്. 

ജീലൈ 11ന് സംസ്ഥാനത്തൊട്ടാകെയുള്ള അന്‍പതിനായിരത്തോളം നഴ്‌സുമാരെ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ പങ്കെടുപ്പിക്കാനാണ് യുഎന്‍എ ശ്രമിക്കുന്നത്. എന്നാല്‍ നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന ശമ്പള വര്‍ധനവ് നടപ്പിലാക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി അധികൃതര്‍. 

അതേസമയം ശമ്പളവര്‍ധന സംബന്ധിച്ച് സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അത് നടപ്പാക്കാത്ത സ്ഥിതി വന്നതോടെയാണ് നഴ്‌സുമാര്‍ക്ക് സമരത്തിനിറങ്ങേണ്ടി വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ