കേരളം

വിന്‍സെന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട  ബിന്ദു കൃഷ്ണ ചാനല്‍ ചര്‍ച്ചയില്‍ നിന്നും മുങ്ങി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ ചാനല്‍ ചര്‍ച്ചയില്‍ നിന്നും മുങ്ങി. സ്വകാര്യ വാര്‍ത്താ ചാനലില്‍ പ്രൈം ടൈം ചര്‍ച്ചയ്‌ക്കെത്തമെന്ന് അറിയിച്ച ബിന്ദു കൃഷ്ണ ചര്‍ച്ചയ്‌ക്കെത്തുന്നതിനു മുമ്പ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട്, ബന്ധപ്പെട്ടപ്പോള്‍ ചര്‍ച്ചയില്‍ പേര് പറയരുതെന്ന് ചാനലിനോട് അറിയിക്കുകയായിരുന്നു.

വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായപ്പോള്‍ ധാര്‍മികതയുടെ പേരില്‍ വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ്  ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നത്.

പിന്നീട്, കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ മുരളീധരനുമടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിന്‍സെന്റിനെ സംരക്ഷിക്കാനുള്ള നിലപാടെടുത്തത്. ഇതാണ് ബിന്ദു കൃഷ്ണ ചാനല്‍ ചര്‍ച്ചയില്‍ നിന്നും മുങ്ങാനുള്ള കാരണമായത്. 

സ്ത്രീ പീഡന കേസില്‍ പ്രതിയെ സംരക്ഷിക്കുന്നു എന്നു പറഞ്ഞ് ബിന്ദുകൃഷ്ണ മുകേഷിനും ഗണേശനും എതിരെ രംഗത്തുവന്നിരുന്നു. നടന്‍മാരുടെ കോലം കത്തിച്ചു കടലില്‍ എറിഞ്ഞാണ് ബിന്ദു കൃഷ്ണ അന്ന് പ്രതിഷേധം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു