കേരളം

ജുനൈദിന്റെ കുടുംബത്തിന് പിന്തുണയറിയിച്ച് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

ഡെല്‍ഹി: ബീഫിന്റെ പേരില്‍ ജനക്കൂട്ടം കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് പിന്തുണയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുനൈദിന്റ കുടുംബത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മാനസിക പിന്തുണയ്ക്ക് അപ്പുറമുള്ള പിന്തുണ നല്‍കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ജുനൈദിന്റ അച്ഛനും അമ്മയും സഹോദരനും മുഖ്യമന്ത്രിയെ കണ്ടു.

ഡെല്‍ഹിയില്‍ നിന്നും പെരുന്നാളിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെയായിരുന്നു ജുനൈദും സഹോദരങ്ങളും ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ട്രെയിന്‍ ഒഖല സ്‌റ്റേഷനിലെത്തിയപ്പോള്‍ മറ്റു ചിലര്‍ ട്രെയിനില്‍ കയറുകയും മുസ് ലീം യുവാക്കളുമായി സംഘം വാക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. 

വണ്ടി അസാവതി സ്‌റ്റേഷനിലെത്തിയപ്പോള്‍ യുവാക്കളെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സഹോദരന്‍ ഹാസിബിന്റെ മടിയില്‍ കിടന്ന് ജുനൈദ് മരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ