കേരളം

പ്രണയ സാക്ഷാത്കാരം; ശബരി ദിവ്യയ്ക്കു താലി ചാര്‍ത്തി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥനും തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. കുറഞ്ഞ കാലത്തെ പ്രണയ ജീവിതത്തിനു ശേഷം തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെസി ജോസഫ്, ആന്റോ ആന്റണി, എസ് രാജേന്ദ്രന്‍, ബിജു പ്രഭാകര്‍, ടിപി ശ്രീനിവാസന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങിനെത്തി.

അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെയും ഡോ. എംടി സുലേഖയുടെയും മകനാണ് ശബരീനാഥന്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീചക്രയില്‍ പിഎസ് ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ടാണ് വിവാഹ സല്‍ക്കാരം. അരുവിക്കര മണ്ഡലത്തിലെ വിവാഹ സല്‍ക്കാരം ജൂലൈ രണ്ടിനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ