കേരളം

തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് പ്രഫുല്‍ പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കയ്യേറ്റ വിവാദത്തില്‍ പെട്ട മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ നിലപാടു വ്യക്തമാക്കിയത്. ധൃതിപിടിച്ച് രാജി നല്‍കേണ്ടെന്നാണ് പട്ടേല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

കേന്ദ്ര  നേതൃത്വം പച്ചക്കൊടി കാണിക്കാതെ രാജി വയ്ക്കാനാവില്ലെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. തോമസ് ചാണ്ടി വിചാരിച്ചാല്‍ മാത്രം നടക്കുന്ന കാര്യമല്ല രാജിയെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കണം എന്നുമാണ് മാധ്യമ പ്രവര്‍ത്തകരെക്കണ്ട പീതാംബന്‍ അഭിപ്രായപ്പെട്ടത്. 

പാര്‍ട്ടി നേതൃയോഗം നടക്കുന്നതിനു മുമ്പായാണ് പ്രഫുല്‍ പട്ടേല്‍ ടിപി പീതാംബരനുമായി ഫോണില്‍ സംസാരിച്ചത്. പാര്‍ട്ടിക്ക് ഭരണപ്രാതിനിധ്യമുള്ള ഏക സംസ്ഥാനമാണ് കേരളത്തിലെതെന്നും അത് ഒഴിവാക്കാനാവില്ലെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന