കേരളം

ക്ഷമിക്കണം മകളെ നിന്റെ മരണത്തിന് ഉത്തരവാദികള്‍ ഞങ്ങള്‍ ഓരോരുത്തരുമാണ്:  പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  നഗരത്തില്‍ പ്രമുഖ പാര്‍ട്ടിയുടെ പരിപാടിക്കിടെയുണ്ടായെ ഗതാഗത കുരുക്കില്‍പ്പെട്ട് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ക്ഷമിക്കണം മകളെ നിന്റെ മരണത്തിന് ഉത്തരവാദികള്‍ ഞങ്ങള്‍ ഓരോരുത്തരുമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കോട്ടയം ട്രോള്‍ എന്ന പേജില്‍ നൂറ് കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇനി ഒരു ഐലന്‍ ഇവിടെ ഉണ്ടാവരുത്. പൊലീസിന്റെ അനാസ്ഥയും, രാഷ്ട്രീയ കോമരങ്ങളുടെ വിളയാട്ടവും കാരണം നഷ്ടമായത് ഒരു കുഞ്ഞു ജീവനാണെന്നും ചിലര്‍ പറയുന്നു. ഈ അവസ്ഥ ഒരു ദിവസം നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കും സംഭവിക്കാം.... മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന ജാഥകളും റാലികളും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. പടയും ജാഗ്രതയും രക്ഷയുമായി ഇറങ്ങുന്നത് കൊണ്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായതായി ഇന്നെവരെ കേട്ടിട്ടില്ല. പിന്നെ എന്തിനാടാ ഊളകളെ സാധാരണക്കാരന്റെ സമയം മെനക്കെടുത്താന്‍ പൊതുനിരത്തിലിറങ്ങി ഇങ്ങനെ കോമാളിത്തരം കാണിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു. 

അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണു കമ്മിഷന്‍ സ്വമേധയാ േകസ് റജിസ്റ്റര്‍ ചെയ്തത്. 

ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നായിരുന്നു പരുത്തുംപാറ നടുവിലേപറമ്പില്‍ റിന്റു -റീന ഭമ്പതികളുടെ മകള്‍ ഐലിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. മാതാവും ബന്ധുക്കളും അതുവഴിയെത്തിയ അബ്ദുള്‍ സലാമിന്റെ കാറില്‍ ഐലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനം കോടിമത പാലത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടു.  കുഞ്ഞിനെ യഥാസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു കുട്ടി കാറില്‍ തന്നെ മരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം