കേരളം

മോദിയെ പന്നിയോട് ഉപമിച്ച് പി.രാജീവ്; പിണറായിയെ മാത്രം ഒന്നും പറയരുത്, സിപിഎമ്മുകാര്‍ക്ക് എന്തുമാകാമെന്ന് ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പന്നിയോട് ഉപമിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത ഫോട്ടോയെ വിമര്‍ശിച്ച് വി.ടി.ബല്‍റാം എംഎല്‍എ. അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസ്റ്റന്റെ കാര്‍ട്ടൂണാണെന്ന് പറഞ്ഞ് രാജീവ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന കാര്‍ട്ടൂണ്‍ മോര്‍ഫ് ചെയ്തതാണെന്ന് ബല്‍റാം പറയുന്നു. 

മോദിക്കെതിരെ ഇതിനപ്പുറവും ഉള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യും. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ എന്ത് വിമര്‍ശനവും ആവാം, കേരള മുഖ്യമന്ത്രിക്കെതിരെ ഒരു വിമര്‍ശനവും പാടില്ലെന്ന സിപിഎം നേതാക്കളുടെ ഇരട്ടത്താപ്പാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

നേരത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായ പിണറായി വിജയനെ മറ്റൊരു കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരിയായ കിം ജോംഗ്‌ ഉന്നുമായി ചേർത്തുവെച്ച്‌ ഇന്റർനെറ്റിൽ മുൻപ്‌ എത്രയോ കാലമായി പ്രചരിക്കപ്പെടുന്ന ഒരു ഇമേജ്‌, അദ്ദേഹം ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ന്യായീകരിച്ചതിന്റെ പശ്ചാത്തലത്തിൽ, ഞാനൊരു പോസ്റ്റിൽ വിമർശനത്തിനായി ഉപയോഗിച്ചപ്പോൾ അതിന്റെ പേരിൽ പുലയാട്ട്‌ നടത്തിയ സൈബർ സഖാക്കൾക്കും "മോർഫിംഗ്‌ കലാകാര"ന്മാരെക്കുറിച്ചും സോഷ്യൽ മീഡിയ ധാർമ്മികതയേക്കുറിച്ചുമൊക്കെ ഗിരിപ്രഭാഷണം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനും സ്വന്തം ജില്ലാ സെക്രട്ടറി ഇന്ത്യൻ പ്രധാനമന്ത്രിയെ പന്നിയോട്‌ ഉപമിച്ചുകൊണ്ടുള്ള വ്യാജ ഫോട്ടോഷോപ്പ്‌ കാർട്ടൂൺ പ്രചരിപ്പിക്കുന്നതിനേക്കുറിച്ച്‌ എന്തെങ്കിലും പറയാനുണ്ടാകുമോ ആവോയെന്നും ബല്‍റാം പരിഹസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത