കേരളം

‍ഡോക്ടർമാർ പിടിവാശി ഉപേക്ഷിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിടിവാശി ഉപേക്ഷിച്ചാൽ സമരം തുടരുന്ന ഡോക്ടർമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സംസ്ഥാന സർക്കാർ‌. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിൽ നിന്നും കെജിഎംഒഎ പിന്മാറണം. ഡോക്ടർ‌മാരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിൽ അക്കാര്യം വെളിപ്പെടുത്തണമെന്നും ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

നേരത്തെ സർക്കാർ ആശുപത്രികളിൽ പാവപെട്ട രോഗികൾക്ക് ഉച്ചക്ക് ശേഷം ചികിത്സ നിഷേധിച്ചു ഡോക്ടർമാർ നടത്തുന്ന സമരം തുടരുമെന്ന് കെജിഎംഒഎ അറിയിച്ചിരുന്നു. പിഎച്ച്സികള്‍ കുടുംബാരോഗ്യ കേന്ദ്രമാക്കിയപ്പോള്‍ ഒപി വൈകിട്ട് ആറു വരെ  പ്രവര്‍ത്തിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെയാണ് ഒരുവിഭാഗം ഡോക്ടർമാർ സമരം ചെയ്യുന്നത്‌. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്.

അതേസമയം ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടതോടെ വിവിധ രോഗങ്ങളാൽ എത്തുന്നവർ വലയുന്ന കാഴ്‌ചയാണ് സംസ്ഥാനത്തെമ്പാടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ