കേരളം

പന്ന്യന്‍ രവീന്ദ്രനെ ദേശീയനേതൃത്വത്തില്‍ നിന്ന് ഒഴിവാക്കിയേക്കും ; സിപിഐ തലപ്പത്ത് വന്‍ അഴിച്ചുപണി ?

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : സിപിഐ ദേശീയ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയ്ക്ക് സാധ്യത. മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, സിഎന്‍ ചന്ദ്രന്‍, കെ രാജന്‍, സിഎ കുര്യന്‍ എന്നിവരും ദേശീയ നേതൃത്വത്തില്‍ നിന്ന് ഒഴിവാകുമെന്നാണ് സൂചന.
 

ഇവര്‍ക്ക് പകരം കെപി രാജേന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, പി പ്രസാദ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇതോടൊപ്പം ഒരു സീറ്റു കൂടി കേരളം ചോദിച്ചതായാണ് സൂചന. കെ ഇ ഇസ്മയിലിനെതിരായ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇസ്മയിലിനെതിരെ കാനം രാജേന്ദ്രന്‍ ശക്തമായ അഭിപ്രായം അറിയിച്ചതായാണ് സൂചന. 

നിലവിലെ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പദവിയില്‍ തുടരുമോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ള അദ്ദേഹം ഒഴിയണമെന്ന നിലപാടിലാണ്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സുധാകര്‍ റെഡ്ഡി ഒഴിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കളായ ഡി രാജ, അതുല്‍ കുമാര്‍ അഞ്ജാന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. എന്നാല്‍ സിപിഎമ്മുമായി കടുത്ത അനുഭാവമുള്ള രാജയുടെ പേരിനോട് കേരളത്തിലെ കാനം രാജേന്ദ്രന്‍ പക്ഷത്തിന് വിയോജിപ്പുള്ളതായും റിപ്പോര്‍ട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും