കേരളം

വണ്ണപ്പുറം കൂട്ടക്കൊല : കൊലയാളി സംഘത്തില്‍ ആറുപേര്‍ ?  നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു, പ്രതികള്‍ ചോര കണ്ട് അറപ്പുതീര്‍ന്നവരെന്ന് പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ : ഇടുക്കി കമ്പകക്കാനത്ത് ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ഇവരെ പൈനാവിലും വിവിധ ക്യാംപുകളിലുമായി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. 

അതിനിടെ കൃഷ്ണന്റെ വീട്ടില്‍ നിന്ന് ആറ് വിരലടയാളങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് അക്രമികളുടേതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംശയത്തിന്റെ നിഴലിലുള്ള ഏതാനും പേരുടെ പട്ടിക പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതുമായി പൊലീസ് ലഭിച്ച വിരലടയാളങ്ങള്‍ ഒത്തുനോക്കും. ബന്ധുക്കള്‍ അടക്കമുള്ളവരുടെ വിരലടയാളങ്ങളും പൊലീസ് പരിശോധിക്കും. ഇതുവഴി അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. 

ചോര തീര്‍ന്ന് അറപ്പു തീര്‍ന്നവരാണ് അക്രമികള്‍ എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മുമ്പും ഇത്തരം ക്രൂരകൃത്യം ചെയ്തവരാണ് പ്രതികള്‍. കാരണം അത്ര നിഷ്ഠൂരമായാണ് കൃഷ്ണനെയും മറ്റുള്ളവരെയും കൊന്നത്. കൂടാതെ മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയും ചെയ്തു. ഇത് അക്രമികളുടെ മാനസിക നില വ്യക്തമാക്കുന്നതായും പൊലീസ് സൂചിപ്പിക്കുന്നു. കൂടാതെ കൃഷ്ണന്‍ ആരെയൊക്കെയോ ഭയന്നിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. വീട്ടില്‍ മിക്ക മുറികളിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ഈ ആയുധങ്ങള്‍ തന്നെയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്