കേരളം

കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന് വ്യാജ വാര്‍ത്ത: രണ്ട് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ടു പേര്‍ അറസ്റ്റിലായി. വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

വാഹനത്തില്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതായി കണ്ടതായും ചാക്കില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേട്ടതായുമായുള്ള സന്ദേശമാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഓട്ടോ െ്രെഡവറായ അബൂബക്കറാണ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് കേട്ട ഷിബു ഇത് വാട്ട്‌സാപ്പ് സന്ദേശമാക്കി പ്രചരിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. മദ്യലഹരിയിലാണ് ഇക്കാര്യം പറഞ്ഞതെന്നും അബൂബക്കര്‍ മൊഴി നല്‍കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പല വാര്‍ത്തകളും വ്യാജമാണെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ