കേരളം

മധുവിന്റെ മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞു; കുറ്റക്കാരെ പിടിച്ചിട്ടുമതിയെന്ന് പ്രതിഷേധക്കാര്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള ആംബുലന്‍സ് പ്രതിഷേധക്കാര്‍  അട്ടപ്പാടിയില്‍ തടഞ്ഞു. അഗളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്‍പില്‍ വച്ചായിരുന്നു ആംബുലന്‍സ് തടഞ്ഞത്.

കുറ്റക്കാരെ മുഴുവന്‍ പിടികൂടിയ ശേഷം മാത്രം മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.  പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തൃശൂരിലേക്ക് പുറപ്പെടുന്ന വേളയിലായിരുന്നു ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞത്. അതേസമയം യുവാവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. വിവിധ ആദിവാസി ഊരുകളില്‍ നിന്ന് നിരവധിപേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തുന്നത്. 

അതേസമയം സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അഞ്ചുപേര്‍ കസ്റ്റഡിയിലുളളതായാണ് വിവരം. ഇതിനിടെ ഇന്ന് വൈകീട്ടോടെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് ജില്ലാ പൊലീസ്് മേധാവി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ