കേരളം

സ്വന്തം മാതാപിതാക്കളെപ്പറ്റി പോലും ബല്‍റാം പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ട; പ്രതികരണവുമായി എംഎം മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എകെജിക്കെതിരായ വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി മന്ത്രി എംഎം മണി. ശുദ്ധപോക്രിത്തരമാണ ബല്‍റാം പറഞ്ഞതെന്ന് മണി പ്രതികരിച്ചു.

ബല്‍റാമിന്റെ സംസ്‌കാരമാണ് എകെജിക്കെതിരായ പരാമര്‍ശത്തിലൂടെ പുറത്തുവന്നത്. ശുദ്ധ പോക്രിത്തരമാണ് ബല്‍റാം പറഞ്ഞത്. സ്വന്തം മാതാപിതാക്കളെപ്പറ്റിപ്പോലും ബല്‍റാം പറഞ്ഞാല്‍ അദ്ഭുതമില്ലെന്ന് മണി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ്സുകാര്‍ പൊതുവേ ചീപ്പ് ആണ് എന്നറിയാം, പക്ഷേ 
രാമന്‍ ഇത്ര ചീപ്പ് ആണ് എന്ന് അറിഞ്ഞില്ല എന്ന് ബല്‍റാമിന്റെ പരാമര്‍ശം പുറത്തുവന്നതിനു പിന്നാലെ ഫെയ്‌സബുക്ക് പോസ്റ്റിലൂടെ എംഎം മണി പ്രതികരിച്ചിരുന്നു.

എകെജി ബാലപീഡകന്‍ ആണെന്നായിരുന്നു, ഫെയ്‌സ്ബുക്കില്‍ ബല്‍റാം കമന്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം