കേരളം

'കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്' ; ബിനോയ് പ്രശ്‌നത്തില്‍ യുഡിഎഫിനെതിരെ കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ബിനോയി കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിനും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ വിമര്‍ശനം. 

പ്രശ്‌നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കില്‍ പലതിലും പെട്ടുകിടക്കുകയുമാണ്. കെ സുരേന്ദ്രന്‍ ആരോപിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ ഒട്ടകപ്പക്ഷിനയമാണ് അവര്‍ കാണിച്ചത്. ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കില്‍ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍