കേരളം

എനിക്കെതിരെ എന്റെ പാര്‍ട്ടിയില്‍ ആരും ഗൂഢാലോചന നടത്തില്ല: എകെ ശശീന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തനിക്കെതിരെ തന്റെ പാര്‍ട്ടിയില്‍ ആരും ഗൂഢാലോചന നടത്തില്ലെന്ന് മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍. ഫോണ്‍ കെണി കേസ് നീട്ടിക്കൊണ്ടുപോവാന്‍ അവസാന നിമിഷം നടന്ന ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ തിരുവനന്തപുരം സിജെഎം കോടതിയില്‍ അവസാന നിമിഷം പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. വ്യാജ വിലാസത്തിലാണ് ഈ പരാതി നല്‍കിയിരുന്നത് എന്നു വ്യക്തമായ സാഹചര്യത്തില്‍ ശശീന്ദ്രനെതിരെ ഗൂഢാലോചന നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശശീന്ദ്രന്റെ പ്രതികരണം.

മന്ത്രിസ്ഥാനത്തേക്കു തിരിച്ചുവരുന്നതു സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ശശീന്ദ്രന്‍ പറഞ്ഞു. അതിനു പരിണിത പ്രജ്ഞരായ നേതാക്കളാണ് എന്‍സിപിക്കുള്ളത്. അവര്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കും. തനിക്കെതിരെ ഈ പാര്‍ട്ടിയില്‍ ആരും ഗൂഢാലോചന നടത്തും എന്നു കരുതുന്നില്ല. പുറത്തുനിന്ന് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാതെ പറയാനാവില്ല. കോടതിയില്‍ നടന്നതിന്റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

ഫോണ്‍ കെണി വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കേരളത്തിലെ മാധ്യമ ലോകം നല്‍കിയ പിന്തുണ വലുതാണെന്നും അതിനു നന്ദി അറയിക്കുന്നതായും ശശീന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം