കേരളം

രജിസ്‌ട്രേഷനില്‍ മെല്ലെപ്പോക്ക്: ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ പീഡനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി മറുപടി പറയേണ്ടിവരുമെന്ന് സുപ്രിം കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വ ബോധമില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുംവരെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ പീഡനങ്ങളുടെയും കുട്ടിക്കടത്തലിന്റെയും പൂര്‍ണ ഉത്തരവാദി ചീഫ് സെക്രട്ടറിയായിരിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

സംസ്ഥാനത്തെ ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം വേണമെന്ന കേരളത്തിന്റെ ആവശ്യമാണ് സുപ്രീം കോടതിയെ പ്രകോപിപ്പിച്ചത്. 

ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു. 2017 ഡിസംബര്‍ 31 വരെയായിരുന്നു രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി നല്‍കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ