കേരളം

വില കൂട്ടി ഇട്ടശേഷം വിലക്കിഴിവെന്ന് പരസ്യം നല്‍കി വില്‍പന; സൂപ്പര്‍മാര്‍ക്കറ്റിന് പിഴ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിലക്കിഴിവെന്ന് പരസ്യം നല്‍കി ഉത്പന്ന വിലയില്‍ ക്രമക്കേടുകാട്ടി വില്‍പന നടത്തിയതിന് സൂപ്പര്‍മാര്‍ക്കറ്റിന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ പിഴ. യഥാര്‍ത്ഥ വില കൂട്ടി ഇട്ടശേഷം വിലക്കിഴിവ് എന്നു പരസ്യം നല്‍കി എംആര്‍പി വിലയ്ക്ക് ഉല്‍പന്നം വിറ്റതിനാണ് പിഴ ചുമത്തിയത്. 10,000രൂപയാണ് പിഴയായി ഈടാക്കിയത്. തൃപ്പൂണിത്തുറ-എരൂര്‍ റോഡിലെ സൂപ്പര്‍മാര്‍ക്കറ്റിനെതിരെയാണ് നടപടി. 

ഉപഭോക്താക്കളെ കബിളിപ്പിക്കുന്നതിനെതിരെയുള്ള നിയമപ്രകാരമാണ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടിയെടുത്തത്. 

എംആര്‍പിയില്‍ 135രൂപയുള്ള ഉത്പന്നത്തിന്റെ വില പതിപ്പിച്ച ഭാഗത്തിന് മുകളിലായി സൂപ്പര്‍മാര്‍ക്കറ്റിന്റെ സ്റ്റിക്കറില്‍ 190രൂപ എന്ന് രേഖപ്പെടുത്തിയശേഷം വിലക്കിഴിവ് എന്നു പ്രചരിപ്പിച്ചു യഥാര്‍ത്ഥ വിലയ്ക്ക് വിറ്റെന്നാണു പരാതി. പ്രമുഖ ബ്രാന്‍ഡ് പുറത്തിറക്കുന്ന ജാമിന്റെ വിലയിലാണ് സുപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ ക്രമക്കേട് കാണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത