കേരളം

വിമര്‍ശിക്കുന്നത് കുര്യന്‍ ആരാണെന്ന് അറിയാത്തവര്‍: യുവ നേതാക്കള്‍ക്കെതിരെ വയലാര്‍ രവി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് പിജെ കുര്യന് വീണ്ടും രാജ്യസഭാ സീറ്റ് നല്‍കുന്നതിന് എതിരെ രംഗത്തുവന്ന യുവ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വയലാര്‍ രവി. പിജെ കുര്യന്‍ ആരാണെന്ന് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്ന് വയലാര്‍ രവി വിമര്‍ശിച്ചു. 

സ്ഥാനമാനങ്ങള്‍ വേണമെന്നതിനാലാണ് യുവ നേതാക്കള്‍ കുര്യനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കും മുമ്പ് പിജെ കുര്യന്‍ ഹൈക്കമാന്‍ഡിന് വേണ്ടപ്പെട്ടയാളാണോയെന്ന് അവര്‍ പരിശോധിക്കേണ്ടിയിരുന്നു. കുര്യന്‍ ആരാണെന്ന് അറിയാത്തതിനാലാണ് വിമര്‍ശനമെന്നും രവി കുറ്റപ്പെടുത്തി.

പിജെ കുര്യന് വീണ്ടും രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ വിടി ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനില്‍ അക്കരെ തുടങ്ങിയ നേതാക്കളാണ് രംഗത്തുവന്നത്. രാജ്യസഭാ സീറ്റ് ചിലര്‍ കുത്തകയാക്കുമ്പോള്‍ യുവാക്കള്‍ തഴയപ്പെടുകയാണെന്നും  ഇതു പാര്‍ട്ടിയിലേക്കു പുതിയ ആളുകള്‍ വരുന്നതിനു  തടസമാവുന്നുണ്ടെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു