കേരളം

'ഞങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ചട്ടുകമല്ല'; പി.ജെ. കുര്യന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍

സമകാലിക മലയാളം ഡെസ്ക്

പി.ജെ കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യുവനേതാക്കള്‍. രാഷ്ട്രീയ നിലപാട് എടുത്തത് ആരുടേയും ചട്ടുകമായിട്ടല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനേയും വിമര്‍ശനം ഉന്നയിച്ചിരുന്നെന്നും ഇതിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തനിക്കെതിരേ നിലപാടെടുത്തതെന്നാണ് പി.ജെ കുര്യന്‍ വിമര്‍ശിച്ചത്. എന്നാല്‍ പി.ജെ കുര്യന്‍ മാറണമെന്ന് പറഞ്ഞത് മറ്റൊരാള്‍ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടിയാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പി.ജെ കുര്യനെ വീണ്ടും പ്രഖ്യാപിക്കെരുതെന്ന് ആവശ്യപ്പെട്ട് യുവ നേതാക്കള്‍ വലിയ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. യുവാക്കളേയും പുതുമുഖങ്ങളേയും കുര്യന് പകരം പരിഗണിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ