കേരളം

ജട്ടിയിടണമെന്നും മുലക്കച്ചകെട്ടിയേ വഴിയിലിറങ്ങാവൂ എന്നും എന്നാണാവോ ഉത്തരവിറങ്ങുക; കണ്ണന്താനത്തിന് ശാരദക്കുട്ടിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തെ സംസ്‌കാരത്തിനിണങ്ങുന്ന രീതിയില്‍ പെരുമാറണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ആകാശത്തെ പറവകള്‍ ഭാരതാതിര്‍ത്തിയില്‍ കയറിയാല്‍ ജട്ടിയിടണമെന്നും ഗോമാതാക്കള്‍ മുലക്കച്ചകെട്ടിയേ വഴിയിലിറങ്ങാവൂ എന്നും എന്നാണാവോ ഉത്തരവിറങ്ങുക വിധാതാവേ എന്നായിരിന്നു ശാരദക്കുട്ടിയുടെ പരിഹാസം

വിദേശികള്‍ അവരുടെ രാജ്യത്ത് ബിക്കിനി ധരിച്ച് നടക്കുന്നത് സാധാരണമാണ്. എന്നാല്‍, ഇന്ത്യയില്‍ അത് അനുവദിക്കാന്‍ സാധിക്കില്ല. ഗോവയിലെ ബീച്ചുകളില്‍ വിദേശികള്‍ അങ്ങനെ നടക്കുന്നുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ വസ്ത്ര ധാരണ രീതി പിന്തുടരാന്‍ വിനോദ സഞ്ചാരികള്‍ ശ്രമിക്കണമെന്നും കണ്ണന്താനം പറഞ്ഞു.

വിദേശ വിനോദ സഞ്ചാരികള്‍ പ്രദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ തയാറാകണം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അവിടുത്തെ വസ്ത്രധാരണവും സംസ്‌കാരവും അനുസരിക്കാന്‍ തയാറാവണം. എന്നാല്‍, ഇന്ത്യയില്‍ എത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ