കേരളം

കീഴാറ്റൂരില്‍ പ്രതികാരനടപടിയുമായി സിപിഎം; സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍വിലക്ക്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി കൂട്ടായ്മയുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍വിലക്ക്. ചുമട്ടുതൊഴിലാളിയായ രതീഷ് ചന്ദ്രോത്തിനാണ് സിപിഎം വിലക്കേര്‍പ്പെടുത്തിയത്. 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനെതിരെ പ്രതികാര നടപടിയെന്നാണ് വിവരം. ഇതുസംബന്ധിച്ച് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമായില്ലെന്ന്് വയല്‍ക്കിളി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

കഴിഞ്ഞദിവസം സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ബുധനാഴ്ച രാത്രിയോടെ ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു.കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്