കേരളം

ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: ഗാനമേളകളിലൂടെ പ്രശസ്തനായ ഗായകന്‍ ജോയ് പീറ്ററിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 52 വയസ്സായിരുന്നു. പുന്നോല്‍ മാക്കൂട്ടം റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിതറിയ നിലയിലായിരുന്നു മൃതദേഹം. 

തലശേരി ചേലൂര്‍ സ്വദേശിയായ ജോയ് സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെയാണ് ഗാനമേളവേദികളിലേക്കെത്തിയത്. ഭാര്യ: റാണി പീറ്റര്‍. മക്കള്‍: ജിതിന്‍, റിതിന്‍. 

ഇന്നലെ രാത്രി ഒമ്പത് മണിയോടെ കണ്ടെത്തിയ മൃതദേഹം മാഹി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍