കേരളം

നിപ്പാ വൈറസ്; ഉറവിടം വവ്വാലെന്ന് ഉറപ്പില്ല, മറ്റു മൃഗങ്ങളില്‍നിന്നും പകരാമെന്ന് കേന്ദ്ര സംഘം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചങ്ങരോത്ത് മേഖലയില്‍ നിപ്പാ വൈറസ് പടര്‍ന്നതിന്റെ ഉറവിടം കൂടുതല്‍ പരിശോധനയിലൂടെയേ കണ്ടെത്താനാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം. വവ്വാലുകളില്‍നിന്നു തന്നെയാണോ വൈറസ് പടര്‍ന്നത് എന്നു വ്യക്തമല്ല. മറ്റു മൃഗങ്ങളില്‍നിന്നും വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര സംഘത്തലവന്‍ ഡോ. സുജിത് സിങ് മാധ്യമങ്ങളോടു പറഞ്ഞു.

വവ്വാലുകളില്‍നിന്നാണ് വൈറസ് പടര്‍ന്നത് എന്നാണ് സംസ്ഥാനത്തെ മെഡിക്കല്‍ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. നിപ്പാ ബാധിച്ചു മരിച്ചെന്ന് സ്ഥിരീകരിച്ചവരുടെ വീട്ടിലെ കിണറില്‍ വവ്വാലുകളെ കണ്ടെത്തിയെന്നും ഇതുവഴി വെള്ളത്തിലൂടെയായിരിക്കാം വൈറസ് വ്യാപിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ കിണര്‍ മൂടിയതായും ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ വവ്വാല്‍ മാത്രമല്ല, മറ്റു സസ്തനികളില്‍നിന്നും വൈറസ് വ്യാപിക്കാമെന്നാണ് കേന്ദ്ര സംഘം പറയുന്നത്. വവ്വാലില്‍നിന്നാണ് വൈറസ് പകര്‍ന്നതെന്ന് ഉറപ്പിച്ചു പറയാനായിട്ടില്ല. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് കേന്ദ്ര സംഘം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സംഘം അറിയിച്ചു. വേണ്ട പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിഭ്രമിക്കേണ്ടതില്ലെന്ന് സംഘം പറഞ്ഞു.

എല്ലാ പനി മരണങ്ങളും നിപ്പാ വൈറസ് ബാധ മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എണ്ണം പെരുപ്പിച്ചുകാട്ടി ജനങ്ങളില്‍ ആശങ്ക പരത്തരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''