കേരളം

വിദേശത്തേക്ക് പോകാന്‍ അനുമതി തേടി ദിലീപ്; ഹര്‍ജി ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്


 എറണാകുളം:  നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് വിദേശത്തേക്ക് പോവുന്നതിന് അനുമതി തേടി നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. 'പ്രൊഫസര്‍ ഡിങ്കന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ബാങ്കോക്കിലേക്ക് പോകണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 

 വിസ സ്റ്റാമ്പിങിനായി പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്ന് കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. നവംബര്‍ 15 മുതല്‍ ജനുവരി 5 വരെ വിദേശത്ത് തങ്ങാന്‍ അനുമതി വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ദിലീപ് ഇത്രയും ദീര്‍ഘ കാലം മാറി നില്‍ക്കുന്നത് കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് എന്ന ആക്ഷേപം ശക്തമാണ്. പ്രോസിക്യൂഷനും ഈ വാദം കോടതിയില്‍ അവതരിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്