കേരളം

ആചാരങ്ങൾക്ക് കോട്ടം തട്ടാതെ സർക്കാർ വിവേകപൂർവം തീരുമാനം എടുക്കണം: എൻഎസ്എസ് 

സമകാലിക മലയാളം ഡെസ്ക്

ചങ്ങനാശേരി: നാടിന്റെ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരങ്ങൾക്കു കോട്ടം തട്ടാതെയുമുള്ള വിവേകപൂർവമായ തീരുമാനം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും എടുക്കുമെന്നാണു വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. വിധി പുറത്തു വന്ന ശേഷം ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ച നടത്തി. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.
 
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടന ബഞ്ചിന്റെ വിധി പുനപരിശോധിക്കാനുളള തീരുമാനം സ്വാഗതാര്‍ഹമെന്ന് കണ്ഠരര് രാജീവര് വ്യക്തമാക്കി. ഇതിന് പിന്നില്‍ അയ്യപ്പന്റെ അനുഗ്രഹമാണെന്നും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ഇത്രയും പ്രതിസന്ധി നിറഞ്ഞ നിമിഷം ഉണ്ടായിട്ടില്ല. തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് പറഞ്ഞത് തന്നെ വലിയ വിജയമാണ്.  ആ മഹാശക്തിക്ക് മുന്നില്‍ പ്രണാമം. ഇതിനായി പ്രവര്‍ത്തിച്ച എല്ലാ ഭക്തരോടും കണ്ഠരര് രാജീവര് നന്ദി അറിയിച്ചു. 

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനാണ് സുപ്രിം കോടതിയുടെ തീരുമാനം. ജനുവരി 22നാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത