കേരളം

വാഹനം കാത്ത് തൃപ്തി ദേശായി;  ജീവന് ഭീഷണിയെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍, പ്രതിഷേധം ഭയന്ന് ഓണ്‍ലൈന്‍ ടാക്‌സിക്കാരും മടങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തി മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും പുറത്തേക്കിറങ്ങാനായില്ല. പുലര്‍ച്ചെ നൂറോളം വരുന്ന ബിജെപിക്കാരാണ് പ്രതിഷേധവുമായി എത്തിയത് എങ്കില്‍ ഏഴ് മണിയോടെ പ്രതിഷേധക്കാരുടെ എണ്ണം ഇരട്ടിച്ചു. 

പൊലീസ് വാഹനത്തിലോ, പൊലീസ് ഒരുക്കി നല്‍കുന്ന മറ്റ് വാഹനങ്ങളിലോ തൃപ്തിയെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തൃപ്തി ദേശായിയെ കൊണ്ടുപോകില്ലെന്ന് വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നാണ് ഇതിന് കാരണമായി ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നത്. 

ഓണ്‍ലൈന്‍ ടാക്‌സി വിളിക്കാന്‍ ശ്രമം നടന്നുവെങ്കിലും അതും ഇതുവരെ ഫലം കണ്ടിട്ടില്ല. വിമാനത്താവളത്തിലെ വലിയ ജനക്കൂട്ടത്തിന്റെ പ്രതിഷേധം കണ്ട് എത്തിയ ടാക്‌സികള്‍ മടങ്ങി പോവുകയാണ്. നാല് ഓണ്‍ലൈന്‍ ടാക്‌സികളാണ് വിമാനത്താവളത്തില്‍ എത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ ബലപ്രയോഗം സ്വീകരിക്കേണ്ടെന്ന സമീപനമാണ് പൊലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പൊലീസ് വാഹനത്തില്‍ തൃപ്തിയെ പുറത്തു കടത്തുവാന്‍ ശ്രമിച്ചാല്‍ അത് കഴിഞ്ഞ തവണത്തേതിന് സമാനമായി പൊലീസിന് നേര്‍ക്ക് വിമര്‍ശനം കൊണ്ടുവരുമെന്നും പൊലീസ് കണക്കു കൂട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി