കേരളം

നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ മൊബൈല്‍ ആപുമായി ഡിടിപിസി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാറിലെ പ്രധാന ടൂറിസം ആകര്‍ഷണമായ നീലക്കുറിഞ്ഞി പൂവിടുന്നത് കാണാനെത്തുന്നവര്‍ക്ക് വഴികാട്ടിയായി ഇനി നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പും. 'നീലക്കുറിഞ്ഞി സീസണ്‍ 2018' എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുളളത്.

നീലക്കുറിഞ്ഞി സീസന്റെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കേരള ഐറ്റി. മിഷന്റെയും സഹകരണത്തോടെയാണ് നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുള്ളത്. 
'നീലക്കുറിഞ്ഞി സീസണ്‍ 2018' മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവുമെന്ന് ഡിടിപിസി അധികൃതര്‍ വ്യക്തമാക്കി.

സഞ്ചാരികള്‍ക്ക് പാര്‍ക്കിങ്, ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യം, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. 

ഇരവികുളം നാഷണല്‍പാര്‍ക്ക്, കൊളുക്കുമല എന്നിവിടങ്ങളിലാണ് പ്രധാനമായും നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു നീലക്കുറിഞ്ഞി പൂക്കാലത്ത് സഞ്ചാരികളെ മൂന്നാറിലെത്തിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?