കേരളം

അയോധ്യക്ക് പിന്നാലെ ശബരിമല; രഥയാത്രയുമായി ബിജെപി; അമിത് ഷാ പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രഥയാത്രയുമായി ബിജെപി. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ പമ്പ വരെ രഥയാത്ര നടത്താനാണ് പാര്‍ട്ടിയുട തീരുമാനം.

ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടുകള്‍ ഏറെ ഗുണകരമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം രഥയാത്ര നടത്താന്‍ തീരുമാനിച്ചത്. സമരത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടുപോകാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കൊപ്പം ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും രഥയാത്രയിലുണ്ടാകും. എന്‍ഡിഎയിലെ ഏതൊക്കെ കക്ഷികള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

പാര്‍ട്ടിക്കനുകുലമായ സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ശബരിമല വിഷയത്തില്‍ സിപിഎം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രഥയാത്ര നടത്താനുളള ബിജെപിയുടെ തീരുമാനം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കണ്ണൂരില്‍ എത്തുന്നുണ്ട്. അവിടെ വെച്ച് രഥയാത്രയുടെ പ്രഖ്യാപനം ഉണ്ടാകും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ