കേരളം

നമ്മുടെ പശുക്കള്‍ക്ക് വൈക്കോലല്ലേ പഥ്യം, ഉദ്യോഗസ്ഥരെ വലച്ച് പഞ്ചാബില്‍ നിന്നെത്തിയ പുല്ല്‌

സമകാലിക മലയാളം ഡെസ്ക്

ഷൊര്‍ണൂര്‍: പ്രളയക്കെടുതിയില്‍പ്പെട്ട പശുക്കള്‍ക്ക് വേണ്ടിയായിരുന്നു ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു വാഗണ്‍ തീറ്റ എത്തിയത്. വിളഞ്ഞ ചോളത്തിന്റെ ഉണങ്ങിയ ഇലയും, തണ്ടുമൊക്കെയായിരുന്നു അത്. പഞ്ചാബില്‍ നിന്നും എത്തിയ ഈ തീറ്റ പക്ഷേ ഉദ്യോഗസ്ഥരെ കുറച്ചൊന്നു കുഴച്ചു. 

ഇവിടുത്തെ പശുക്കള്‍ക്ക് വൈക്കോലാണ് താത്പര്യം എന്ന് ബോധ്യപ്പെട്ടതോടെയാണ് അധികൃതര്‍ കുഴഞ്ഞത്. പ്രശ്‌നം പരിഹരിക്കാനായി എത്തിയ കളക്ടര്‍, ഈ തീറ്റ കത്തിച്ചു കളയാന്‍ ഷൊര്‍ണൂര്‍ നഗരസഭയോട് ആദ്യം നിര്‍ദേശിച്ചു. എന്നാല്‍ സംസ്ഥാനത്തെ കന്നുകാലി ഗവേഷണ കേന്ദ്രങ്ങളിലേക്കൊക്കെ വ്യാപിച്ചതോടെ ആ തീറ്റയുടെ ഇഷ്ടക്കാരെ കണ്ടെത്തി. 

കൊഴിഞ്ഞാമ്പാറയിലെ ഫാമുകളില്‍ ഹൈബ്രിഡ് പശുക്കള്‍ ഇത്തരം പുല്ല് കഴിക്കുമെന്ന് വ്യക്തമായി. അങ്ങിനെ പഞ്ചാബില്‍ നിന്നുമുള്ള പുല്ല് കൊഴിഞ്ഞാമ്പാറയിലെ പശുക്കള്‍ക്ക് ഭക്ഷണമായി. സിവില്‍ സപ്ലൈസ്, റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനിയറിംഗ് കോളെജിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് പുല്ല് ഇറക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ