കേരളം

രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടല്‍: താമരശേരിയില്‍ തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്


വയനാട്: രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ വെള്ളപ്പാച്ചിലില്‍ ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോഴിക്കോട് റവന്യൂ ഉദ്യോഗസ്ഥരാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറേ കാലോടെയായിരുന്നു സംഭവം. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖും സംഘവുമാണ് സാഹസികമായി രക്ഷപ്പെട്ടത്.

ചിപ്പിലിതോടിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പ്രദേശത്ത് കുടുങ്ങിയ കുടുംബത്തെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ ഉരുള്‍പ്പൊട്ടലുണ്ടായി. കല്ലും മരങ്ങളും ഇരച്ചെത്തിയപ്പോള്‍ സംഘം ഓടിമാറിയതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. തഹസില്‍ദാര്‍ക്കൊപ്പം ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശ്രീധരന്‍, വിഎഫ്എ എം ശിഹാബ്, ഡ്രൈവര്‍ അബ്ദുള്‍ റഷീദ് എന്നിവരാണ് ഉണ്ടായിരുന്നത്. 

ഇതിനിടെ സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പലസ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിരവധി കുടുംബങ്ങളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 12 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍