കേരളം

മാണിയേക്കാള്‍ വമ്പന്‍ ഇനി വരില്ലല്ലോ ? ; വിജയം സുനിശ്ചിതമെന്ന് മാണി സി കാപ്പന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം സുനിശ്ചിതമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എതിരാളി  ആരായാലും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. ഏതായാലും കെ എം മാണിയേക്കാള്‍ വലിയ എതിരാളി വരില്ലല്ലോ എന്നും മാണി സി കാപ്പന്‍ ചോദിച്ചു. 

ഇത്തവണ പാലായില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പാണ്. മണ്ഡലത്തിലെ വിശ്വാസികള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. ശബരിമല വിഷയം മണ്ഡലത്തില്‍ ചര്‍ച്ചയാകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. 

മണ്ഡലം ഉപവാരണാധികാരി ളാലം ബ്ലോക് ഓഫീസര്‍ക്കാണ് മാണി സി കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു. 

മാണി സി കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു

രാവിലെ ഒമ്പതിന് പാലാ കുരിശുപള്ളി കവലയില്‍നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം  പ്രകടനമായാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. നഗരത്തിലെ വ്യാപാരികളേയും തൊഴിലാളികളേയും നേരില്‍ക്കണ്ട് പിന്തുണയും അഭ്യര്‍ത്ഥിച്ചു. 

ഇടതുസ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും. ബുധനാഴ്ച വൈകീട്ട് പുഴക്കര മൈതാനിയില്‍ ചേരുന്ന ഇടതുമുന്നണിയുടെ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ