കേരളം

ഡിഗ്രി ഫലം ഏപ്രില്‍ 30ന് മുന്‍പ്, പിജി മെയ് 30നകം; പരീക്ഷാഫലങ്ങള്‍ ഏകീകരിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് പരീക്ഷാഫലങ്ങള്‍ക്ക് ഏകീകൃതസ്വഭാവം കൊണ്ടുവരുമെന്ന് മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇത് നടപ്പാക്കും. ഡിഗ്രി പരീക്ഷാഫലം ഏപ്രില്‍ 30ന് മുന്‍പും പിജി ഫലം മെയ് 30ന് മുന്‍പും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍വകലാശാല കോഴ്‌സുകള്‍ പരസ്പരം അംഗീകരിക്കും. ഒരു സര്‍വകലാശാലയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക്  മറ്റൊരു സര്‍വകലാശാലയിലേക്ക് പോകുമ്പോള്‍ ഇനി മുതല്‍ തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന് മന്ത്രി പറഞ്ഞു.കോളേജ് അധ്യാപകര്‍ക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍