കേരളം

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ അറിയുമോ? ഈ വിദ്യാര്‍ഥികള്‍ കാണിച്ചു തരുന്നു

അഞ്ജലി സുരേഷ്

രാകും പ്രളയം വിഴുങ്ങിക്കൊണ്ടിരുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ ആദ്യം വള്ളവുമായി ഇറങ്ങിയിട്ടുണ്ടാവുക? ജീവന് ഭീഷണിയായിട്ടും, വള്ളത്തിനും ബോട്ടിനുമെല്ലാം കെടുപാട് പറ്റുമെന്ന് അറിയാമായിരുന്നിട്ടും ആദ്യം അതിന് മുതിര്‍ന്നെത്തിയത് ആരാവും? പ്രളയത്തില്‍ നിന്നും  കരകയറ്റിയ മത്സ്യത്തൊഴിലാളികളെ കുറിച്ച് ചര്‍ച്ച ചെയ്ത് ചെയ്ത് ആ വിഷയം മുഖ്യധാരയില്‍ നിന്നും മറയുമ്പോള്‍, പുന്നപ്ര ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളെജിലെ കുട്ടികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങി തിരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് പിറകെയായിരുന്നു. 

മുന്നും പിന്നും നോക്കാതെ ആദ്യം ഇറങ്ങാന്‍ മനസ് കാണിച്ച ആ മത്സ്യത്തൊഴിലാളികളെ തന്നെയാണ് ആദരിക്കേണ്ടത് എന്ന് അവര്‍ക്കറിയാം. ഒരു ജന്മം സ്വാര്‍ഥകമാകുവാനുള്ളതെല്ലാം അവരന്ന് ചെയ്തു. നോബല്‍ സമ്മാനത്തിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങി വരെ ആ കടപ്പാട് വീട്ടലെത്തുമ്പോള്‍ യുവ തലമുറയും ജീവന്‍ തിരികെ തന്നവരെ പ്രളയാനന്തരം മറക്കുന്നില്ല. അക്കൂട്ടത്തിലൊന്നാണ് പുന്നപ്ര ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളെജില്‍ നിന്നും വരുന്നത്. 

ഇവിടെ യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയത് വെള്ളിത്തിരയില്‍ തിളങ്ങുന്നവരല്ല. പ്രളയകാലത്തെ ബുദ്ധിമുട്ട് ഏറെ നേരിട്ട പുന്നപ്രക്കാര്‍ക്ക് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ഹീറോ. നാടിന്റെ രക്ഷയ്ക്കിറങ്ങാന്‍ മറ്റ് മത്സ്യത്തൊഴിലാളികളേയും പ്രേരിപ്പിച്ച് വഴികാണിച്ചിറങ്ങിയ അവരെയാണ് ഇവിടുത്തെ കുട്ടികള്‍ ക്ഷണിച്ചത്. ആലപ്പുഴയില്‍ നിന്നും ആദ്യമായി ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍.

ടി.എ.രാജേഷ്, മത്സ്യത്തൊഴിലാളി യൂണിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ശ്യാംജി എന്നിവരാണ് ഇവിടെ കോളെജ് യൂണിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജേഷിന്റെ ബോട്ടായിരുന്നു ആലപ്പുഴ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്. ആ സമയം ബോട്ടിറക്കി രക്ഷാപ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചത് മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയായ ശ്യാംജിയാണ്.

ചെങ്ങന്നൂരിലെ കല്യാശേരി ഭാഗത്ത് നിന്നും നിരവധി പേരെയാണ് ഇവര്‍ രക്ഷിച്ചുകൊണ്ടുവന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇവരുടെ വള്ളങ്ങള്‍ക്ക് വലിയ തോതില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നിരുന്നു. ഇങ്ങനെ വള്ളവുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആദ്യം മനസ് കാണിച്ച രണ്ട് പേര്‍ എന്ന നിലയിലാണ് ഇവരെ രണ്ട് പേരെ ആദരിക്കാന്‍ തീരുമാനിച്ചതെന്ന് കോളെജ് മാഗസിന്‍ എഡിറ്റര്‍ അനീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ