കേരളം

ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യം: ആറ്റുകല്‍ പൊങ്കാലയ്ക്ക് സമാപ്തി; ഇനി മടക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകലാമ്മയ്ക്ക്‌ ലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു. രാവിലെ 10.30ന് ക്ഷേത്രം തന്ത്രി പണ്ടാരയടുപ്പില്‍ തീുകര്‍ന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. ഭക്തലക്ഷങ്ങളാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി മുതലേ സ്ഥാനം പിടിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടന്ന നൈവേദ്യ സമര്‍പ്പണത്തോടെയാണ് ചടങ്ങുകള്‍ക്ക് സമാപ്തിയായി.

നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളിവിലാണ് ഇക്കുറി പൊങ്കാലക്കലങ്ങള്‍ നിരന്നിത്. ആറ്റുകാലിലേക്ക് എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ഇന്നലെ ഉച്ച മുതല്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 3800 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഹരിത ചട്ടം പൂര്‍ണമായും പാലിച്ചാവും ഇത്തവണയും പൊങ്കാല ഉത്സവങ്ങള്‍ നടക്കുകയെന്ന് കലക്ടര്‍ അറിയിച്ചു.

പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ഭക്തജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2000 ലേറെ ആളുകളെ ശുചീകരണ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് നഗരസഭ വ്യക്തമാക്കി. പൊങ്കാല കഴിഞ്ഞ് ഭക്തര്‍ മടങ്ങി തുടങ്ങിയതോടെ തൊഴിലാളികള്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞുയ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ കലളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ