കേരളം

ശബരിമലയില്‍ വര്‍ഗീയ ഭ്രാന്തന്മാര്‍ ജനങ്ങളെ പറ്റിച്ചു ; അവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പെന്ന് ജനം തിരിച്ചറിഞ്ഞുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡലകാലമാണ് കടന്നുപോകുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ വര്‍ഗീയ ഭ്രാന്തന്മാര്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. വര്‍ഗീയ വാദികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സുപ്രിം കോടതി വിധിയെ എതിര്‍ത്തു. അവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പാണെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 

ശബരിമലയില്‍ വരരുതെന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഭക്തര്‍ക്കിടയില്‍ പ്രചരണം നടത്തി. അവര്‍ ശബരിമലയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കുകയായിരുന്നു. ശബരിമലയില്‍ നട വരവ് കുറഞ്ഞാല്‍ അത് വരും വര്‍ഷങ്ങളില്‍ ഭക്തര്‍ തന്നെ നികത്തിക്കൊള്ളും. മുഖ്യമന്ത്രി സഹായം ഉറപ്പു പറഞ്ഞിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിലെ പ്രായം ഇപ്പോള്‍ വിഷയമല്ലെന്നും മന്ത്രി പറഞ്ഞു. 

അതിനിടെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെ ന്യായീകരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് രംഗത്തെത്തി. നിരോധനാജ്ഞ കൊണ്ട് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. 144 പ്രഖ്യാപിച്ചതു വഴി ഭക്തര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാനായെന്നും കളക്ടര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്