കേരളം

എന്‍ഡിഎയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്: ജെഎസ്എസ് രാജന്‍ബാബു വിഭാഗം മുന്നണിവിട്ടു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് പിന്നാലെ വീണ്ടും എന്‍ഡിഎയില്‍ സഖ്യകക്ഷിയുടെ കൊഴിഞ്ഞുപോക്ക്. ജെഎസ്എസ് രാജന്‍ബാബു വിഭാഗം മുന്നണി വിട്ടു. മുന്നണിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് രാജന്‍ബാബു കത്ത് നല്‍കി. 

എന്‍ഡിഎയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും, മുന്നണിയുമായി ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് ജെഎസ്എസ് രാജന്‍ബാബു വിഭാഗം മുന്നണി വിട്ടിരിക്കുന്നത്. 

എന്‍ഡിഎയിലെ ഘടകകക്ഷികള്‍ അസംതൃപ്തരാണെന്നും, മുന്നണിയില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും രാജന്‍ബാബു ആലപ്പുഴയില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സികെ ജാനുവിന്റെ പാര്‍ട്ടിക്കും ബിഡിജെഎസിനും ഒപ്പം രാജന്‍ബാബു വിഭാഗം എന്‍ഡിഎയില്‍ എത്തുന്നത്. എന്‍ഡിഎയില്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് സികെ ജാനുവും മുന്നണി വിട്ടത്. ജാനു ഇപ്പോള്‍ ഇടതു മുന്നണിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രാജന്‍ബാബു യുഡിഎഫ് പാളയത്തിലേക്ക് പോകുമെന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ