കേരളം

പാര്‍ട്ടി ഓഫീസില്‍ ഇത്തരം പട്ടിക സൂക്ഷിക്കാറില്ല ; സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് : കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടികയെക്കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഓഫീസില്‍ ഇത്തരം പട്ടിക സൂക്ഷിക്കാറില്ല. രാജ്യത്തെ പരമോന്നത കോടതിയായ സുപ്രിംകോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. 

അത് പരിശോധിച്ചിട്ടായിരിക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടാകുക. ആ കണക്ക് നമുക്ക് ആര്‍ക്കും അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

പട്ടികയില്‍ ബഹുഭൂരിപക്ഷവും തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവര്‍ സുരക്ഷ തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ സന്നിധാനത്തെത്തിയ യുവതികളുടെ പട്ടിക നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?