കേരളം

കെഎസ്‍യു വൈസ് പ്രസിഡന്റ് ആയി; ആര്യയെ സഹപാഠികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നു പുറത്താക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെ രൂപീകരിച്ച കെഎസ്‌യു യൂണിറ്റിന്റെ ഭാരവാ​ഹിയായതിന് പെൺകുട്ടിയെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നു പുറത്താക്കി.  യൂണിറ്റ് വൈസ് പ്രസിഡന്റ് ആര്യയ്ക്ക് നേരെയാണ് സഹപാടികളുടെ നീക്കം. 

കുടപ്പനക്കുന്ന് സ്വദേശിയും യൂണിവേഴ്സിറ്റി കോളജിലെ ബിഎസ്‌സി ബോട്ടണി അവസാന വർഷ വിദ്യാർഥിനിയുമായ ആര്യയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തയുടൻ ക്ലാസിലെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇത് ഭാരവാഹികളെയും കോളജിലെ കെഎസ് യു പ്രവർത്തകരെയും മാനസികമായി തളർത്താനുള്ള എസ്എഫ്ഐയുടെ നീക്കമാണെന്നു യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്രൻ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനു പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍