കേരളം

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ; കൊല്ലം സ്വദേശി പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കൊല്ലം പുനലൂർ സ്വദേശി റെജിയാണ് അറസ്റ്റിലായത്. കണ്ണൂർ വിമാനത്താവളത്തിലെ  ഷെയർ ഹോൾഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു റെജിയുടെ തട്ടിപ്പ്. 

പലരിൽ നിന്നായി ഇയാൾ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോർട്ടുകൾ. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നപ്പോഴാണ് പൊലീസിൽ പരാതിയെത്തിയത്. പെരുമ്പാവൂർ സ്വദേശി അനൂപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്  അന്വേഷണം നടത്തിയത്. 

വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്ന റെജിയെ അഹമ്മാദാബാദ് വിമാനത്താവളത്തിൽ വെച്ചാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതിയെ പെരുമ്പാവൂർ പൊലീസിന് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ